നീലേശ്വരം മാടത്തിൻകീഴിൽ ക്ഷേത്രത്തിലേക്ക് ആംപ്ലിഫയർ, സ്പീക്കർ, മൈക്രോഫോൺ എന്നിവ സമർപ്പിച്ചു
നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ മാടത്തിൻകീഴിൽ ക്ഷേത്രപാലക ക്ഷേത്രത്തിൽ രാമായണ മാസാചരണ ഭാഗമായി ക്ഷേത്രത്തിലേക്ക് ആംപ്ലിഫയർ, സ്പീക്കർ, മൈക്രോഫോൺ എന്നിവ സമർപ്പിച്ചു. നീലേശ്വരം പള്ളിക്കര പുതിയടത്ത് ഐശ്വര്യത്തിലെ കെ രവീന്ദ്രൻ നായരുടെ മകൻ പി സജീവാണ് ഇവ സമർപ്പിച്ചത്. ഇന്ന് വൈകിട്ട് ക്ഷേത്രസന്നിധിയിൽ നടന്ന ചടങ്ങിൽ പടിഞ്ഞാറ്റംകൊഴുവൽ എൻഎസ്എസ് കരയോഗം പ്രസിഡന്റ് കെ പി ജയരാജൻ നായർ, സെക്രട്ടറി കെ എം ഗോപാലകൃഷ്ണൻ നായർ എന്നിവർ ചേർന്ന് ഇവ ഏറ്റുവാങ്ങി. കെ. നാരായണൻ നായർ സ്വാഗതവും പി രാമചന്ദ്രൻ നായർ നന്ദിയും പറഞ്ഞു.
No comments