Breaking News

വധശ്രമം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളിയെ കൊല്ലം പോലീസ് ഉദുമയിൽ നിന്ന് പിടികൂടി

വധശ്രമം ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളിയെ കൊല്ലം ചാത്തന്നൂർ പോലീസ് ഉദുമയിൽ നിന്ന് പിടികൂടി.
ചാത്തന്നൂർ കുളപ്പാട് പുത്താൻകോടി കവല ജാബിർ മൻസിലിലെ മുഹമ്മദ് അൻവർ എന്ന അനു ആണ് പിടിയിലായത്. ഉദുമ നാലാംവാതുക്കലിൽ ഇയാൾ ഒളിവിൽ കഴിയുന്നതായി രഹസ്യവിവരം ലഭിച്ച ചാത്തന്നൂർ പോലീസ് ബേക്കൽ പോലീസിന്റെ സഹായം തേടുകയായിരുന്നു. ബേക്കൽ ഇൻസ്‌പെക്ടർ എം വി ശ്രീദാസ്, സിവിൽ പോലീസ് ഓഫീസർ കെ പ്രസാദ് എന്നിവരുടെ സഹായത്തോടെയാണ് ചാത്തന്നൂർ പോലീസ് എത്തി ഇയാളെ പിടികൂടിയത്. 
2012 ൽ സി പി എം പ്രവർത്തകനെയും മറ്റൊരാളെയും വധിക്കാൻ ശ്രമിച്ചുവെന്ന കേസുകളിലും ഇയാൾ പ്രതിയാണ്. മറ്റ് രണ്ട് കേസുകളിലൂം കൂടി പ്രതിയാണ്. ജാമ്യത്തിലിറങ്ങി മുങ്ങിയതിനെ തുടർന്നാണ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. അൻവറിന് ഒപ്പം പ്രതിചേർക്കപ്പെട്ടവർ നേരത്തെ ശിക്ഷിക്കപ്പെട്ടിരുന്നുവെന്ന് പോലീസ് പറഞ്ഞു.
...............

No comments