Breaking News

പുഷ്പാർച്ചനയും ആശുപത്രിയിൽ ഉച്ചഭക്ഷണ വിതരണവും നടത്തി നീലേശ്വരം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ഉമ്മൻചാണ്ടി അനുസ്മരണം

പുഷ്പാർച്ചനയും ആശുപത്രിയിൽ ഉച്ചഭക്ഷണ വിതരണവും നടത്തി നീലേശ്വരം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷിക ദിനം ആചരിച്ചു.
എൻ.കെ.ബാലകൃഷ്ണൻ മെമ്മോറിയൽ ഗവ.ഹോമിയോ ആശുപത്രിയിലാണ് ഉച്ചഭക്ഷണം വിതരണം ചെയ്തത്. കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി പ്രവാസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അനൂപ് ഓർച്ച അധ്യക്ഷനായി. നീലേശ്വരം നഗരസഭ കൗൺസിലർ ഇ.അശ്വതി, യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹി സി.കെ.രോഹിത്, ജെ ബി എം ജില്ലാ വൈസ് പ്രസിഡന്റ് സാനിയ, ശരത് കടിഞ്ഞിമൂല, വിഷ്ണു കടിഞ്ഞിമൂല, സി.ജെ.സഞ്ജയ്, അമൃതേഷ് വള്ളിക്കുന്ന്, കെ.ദീപേഷ്, എൻ.വി.ബിജേഷ്, മുഹമ്മദ് ഷാമിൽ എന്നിവർ സംബന്ധിച്ചു.

No comments