ഇന്ത്യൻ ഫുട്‌ബോൾ താരം പി മാളവികയെ ജില്ലാ ഫുട്‌ബോൾ കോച്ചസ് അസോസിയേഷൻ ബങ്കളത്തെ വീട്ടിലെത്തി അനുമോദിച്ചു
22 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഏഷ്യൻ കപ്പ് ടൂർണമെന്റിലേക്ക് യോഗ്യത നേടിയ മടിക്കൈ ബങ്കളം സ്വദേശിനി പി.മാളവികയെ ജില്ലാ ഫുട്‌ബോൾ കോച്ചസ് അസോസിയേഷൻ വീട്ടിലെത്തി അനുമോദിച്ചു. അസോസിയേഷൻ രക്ഷാധികാരി മുൻ കേരള പോലീസ് കോച്ച് പി.കുഞ്ഞിക്കൃഷ്ണൻ, ജില്ലാ പ്രസിഡന്റ് ടി.പവിത്രൻ, ട്രഷറർ ഗണേശൻ, കെ.മധുസൂദനൻ മാസ്റ്റർ, രാജേഷ് എന്നിവർ സംസാരിച്ചു. പരിശീലകൻ നിധീഷ് ബങ്കളത്തെയും ഉപഹാരം സമ്മാനിച്ച് അനുമോദിച്ചു.
No comments