സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷൻ നീലേശ്വരം യൂണിറ്റ് കൺവൻഷൻ നടത്തി
.വാർധക്യ പെൻഷൻ അയ്യായിരം രൂപയായി ഉയർത്തണമെന്ന് സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷൻ നീലേശ്വരം യൂണിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു.
നീലേശ്വരം ചിറപ്പുറം മുനിസിപ്പൽ വായനശാല ഹാളിൽ നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. പി വി രാമചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മടത്തിനാട്ട് രാജൻ, കെ.വി.ദാമോദരൻ, എ.വി.ദാമോദരൻ, എ.വി.സുരേന്ദ്രൻ, പി.നാരായണൻ എന്നിവർ സംസാരിച്ചു. ഒ.വി.രവീന്ദ്രൻ സ്വാഗതവും പി.വി.കുഞ്ഞിരാമൻ നന്ദിയും പറഞ്ഞു.
No comments