Breaking News

ജില്ലാ മണ്ണ് പരിശോധശാല മുഖേന ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന മണ്ണ് പരിശോധനാ ക്യാമ്പയിന് ജില്ലയിൽ തുടക്കം

ജില്ലാ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ജില്ലാ മണ്ണ് പരിശോധനാ ലാബ് മുഖേന നടപ്പാക്കുന്ന മൃത്തിക- മണ്ണറിഞ്ഞ് വളം ചെയ്യാൻ- മണ്ണ് പരിശോധന ക്യാമ്പയിന് ജില്ലയിൽ തുടക്കമായി.
ജില്ലാതല ഉദ്ഘാടനം മടിക്കൈ കൃഷിഭവനിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണൻ നിർവഹിച്ചു. മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത അധ്യക്ഷത വഹിച്ചു. മണ്ണ് പരിശോധന കാര്യാലയത്തിലെ അസിസ്റ്റന്റ് സോയിൽ കെമിസ്റ്റ് കെ.പി.രേഷ്മ പദ്ധതി വിശദീകരിച്ചു. ക്യാമ്പയിനിന്റെ ഭാഗമായി സഞ്ചരിക്കുന്ന മണ്ണ് പരിശോധന ലബോറട്ടറിയിൽ മണ്ണ് പരിശോധിച്ച് സോയിൽ ഹെൽത്ത് കാർഡ് വിതരണം ചെയ്തു.
്മണ്ണിന്റെ ആരോഗ്യ പരിപാലനവും ശാസ്ത്രീയ മണ്ണ് പരിശോധനയുടെ പ്രാധാന്യവും എന്ന വിഷയത്തിൽ കാസർകോട് കൃഷിവിജ്ഞാൻ കേന്ദ്രയിലെ ടെക്‌നിക്കൽ ഓഫീസർ ഡോ.ബഞ്ചമിൻ മാത്യു ക്ലാസ് നയിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്‌സൻ എം അബ്ദുറഹ്‌മാൻ, ജില്ലാ പഞ്ചായത്ത് അംഗം എസ്.സജിത്ത്, മടിക്കൈ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്‌സൻ സി.രമ പത്മനാഭൻ, വാർഡ് മെമ്പർമാരായ എൻ.ബാലകൃഷ്ണൻ, എ.ശൈലജ, കൃഷി അസിസ്റ്റന്റ് പി.വി.നിഷാന്ത് എന്നിവർ സംസാരിച്ചു. മടിക്കൈ കൃഷി ഓഫീസർ സി.പ്രമോദ് കുമാർ സ്വാഗതവും കൃഷി അസിസ്റ്റന്റ് സജിത മണിയറ നന്ദിയും പറഞ്ഞു. 
...................

No comments