Breaking News

പിഡബ്ലുഡി കോൺട്രാക്ടർ ചായ്യോത്തെ സി.നാരായണന്റെ മാതാവ് പെരിയങ്ങാനം കുറുഞ്ചേരിയിലെ ചേനംകുന്നുമ്മൽ മാണിക്യം (90) അന്തരിച്ചു.

എസ്എൻഡിപി യോഗം ഹൊസ്ദുർഗ് യൂണിയൻ ഡയറക്ടർ ബോർഡ് അംഗവും പിഡബ്ലുഡി കോൺട്രാക്ടറുമായ ചായ്യോത്തെ സി.നാരായണന്റെ മാതാവ് പെരിയങ്ങാനം കുറുഞ്ചേരിയിലെ ചേനംകുന്നുമ്മൽ മാണിക്യം (90) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 11 ന് കുറുഞ്ചേരിയിലെ വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ പി.കുമാരൻ. മറ്റു മക്കൾ: സി.കെ.രാമകൃഷ്ണൻ ( തുള്ളൻകല്ല്), സി.കെ.രവീന്ദ്രൻ (കർഷക സംഘം ബിരിക്കുളം വില്ലേജ് കമ്മിറ്റി അംഗം), സി.കെ.തമ്പാൻ (തുള്ളൻകല്ല്), സി.കെ. മനോഹരൻ (കൊവ്വൽപ്പള്ളി). മരുമക്കൾ: രമണി (ചെറിയാക്കര), മല്ലിക (കീഴ്മാല), ഷീജ (കുഞ്ഞിമംഗലം), ലത (മയ്യങ്ങാനം), രജിത (കൊവ്വൽപ്പള്ളി). സഹോദരി: പരേതയായ ചേനംകുന്നുമ്മൽ മാധവി.

No comments