ചായ്യോം, ചോയ്യങ്കോട്, കീഴ്മാല, കൊല്ലമ്പാറ എന്നിവിടങ്ങളിൽ തെരുവു നായ വിളയാട്ടം: 3 പേർക്ക് കടിയേറ്റു
കിനാനൂർ കരിന്തളം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവു നായ വിളയാട്ടത്തിൽ മൂന്ന്് പേർക്ക് കടിയേറ്റു.
ചായ്യോം, ചോയ്യങ്കോട്, കൊല്ലമ്പാറ, കീഴ്മാല എന്നിവിടങ്ങളിലാണ് നായ വിഹരിച്ചത്. ചോയ്യംകോട്ട് വ്യത്യസ്ത സംഭവങ്ങളിലായി രാജേഷ് (42), കൂവാറ്റി കോട്ടക്കുന്നിലെ വി ബാലകൃഷ്ണൻ (71) എന്നിവർക്കാണ് കടിയേറ്റത്. രാവിലെ പാല് വാങ്ങിപ്പോകവെ രാജേഷിനും ഉച്ചയ്ക്ക് മീൻ വാങ്ങി പോകുന്നതിനിടെ ബാലകൃഷ്ണനും കടിയേറ്റു. ബാലകൃഷ്ണന്റെ പരിക്ക് സാരമുള്ളതാണ്. കീഴ്മാലയിൽ കെ വി പവിത്രനാണ് കടിയേറ്റത്. കടിയേറ്റവർ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ചോയ്യങ്കോട്ടെയും സമീപങ്ങളിലെയും തെരുവുനായ ശല്യത്തെക്കുറിച്ച് നിരവധി തവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാര#് പറയുന്നു.
No comments