Breaking News

സല്യൂട്ട് ദ സൈലന്റ് സ്റ്റാർ: പോസ്റ്റ് വുമൺ റീനയ്ക്ക് ആദരമൊരുക്കി ജെസിഐ നീലേശ്വരം

ജെസിഐ ഇന്ത്യാ സോൺ 19 ന്റെ സല്യൂട്ട് ദ സൈലന്റ് സ്റ്റാർ പരിപാടിയുടെ ഭാഗമായി ജെസിഐ നീലേശ്വരം നീലേശ്വരം പോസ്റ്റ് ഓഫീസിൽ ഏഴ് വർഷമായി പോസ്റ്റ് വുമൺ ആയി സേവനമനുഷ്ഠിച്ചു വരുന്ന റീനയെ ആദരിച്ചു.
പ്രസിഡന്റ് സംഗീത അഭയ് അധ്യക്ഷത വഹിച്ചു. പോസ്റ്റ് മാസ്റ്റർ ചന്ദ്രിക, പ്രോഗ്രാം ഡയറക്ടർ ഡോ.നീന ചന്ദ്രൻ, സെക്രട്ടറി സജിനി സജീവ്, ഗായത്രി എന്നിവർ സംസാരിച്ചു.

No comments