കരിന്തളം മുതുകുറ്റി നവോദയ ലൈബ്രറി ലഹരി വിരുദ്ധ സദസ്സ് നടത്തി
ലൈബ്രറി കൗൺസിലിന്റെ വായന പക്ഷാചരണവുമായി ബന്ധപ്പെട്ട് കരിന്തളം മുതുകുറ്റി നവോദയ ലൈബ്രറി ആൻഡ് ആർട്സ് ക്ലബ് ലഹരി വിരുദ്ധ സദസ്സും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി. വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിൽ മെമ്പർ പി ഡി വിനോദ് ഉത്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡണ്ട് പി പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി വസന്തൻ പി തോളേനി സ്വാഗതഭാഷണം നടത്തി, വി.രാജമോഹനൻ, ഏ.വി രാജൻ , എൻ വി രാമചന്ദ്രൻ, ജോമോൾ സുമേഷ്, സി.വി രമേശൻ, സന്തോഷ് കൈപ്രാത്ത്, സതി പി.വി, പുഷ്പലത എം എന്നിവർ സംസാരിച്ചു.
No comments