പി.പി.കുഞ്ഞികൃഷ്ണൻ നായർ ലയൺസ് ക്ലബ് റീജ്യണൽ ചെയർമാൻ
കാഞ്ഞങ്ങാട് വെള്ളിക്കോത്ത് സ്വദേശി പി.പി.കുഞ്ഞിക്കൃഷ്ണൻ നായർ ലയൺസ് ക്ലബ് റീജ്യണൽ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു.
കാഞ്ഞങ്ങാട് ലയൺസ് ക്ലബിൽ 20 വർഷം മുമ്പ് പ്രവർത്തനം തുടങ്ങിയ ഇദ്ദേഹം സെക്രട്ടറി, പ്രസിഡന്റ്, സോൺ ചെയർമാൻ, ലയൺസ് ഡിസ്ട്രിക്ട് കമ്മിറ്റികളുടെ ചെയർമാൻ, അഡീഷണൽ ക്യാബിനറ്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ആധാരമെഴുത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവുമാണ്. പടന്നക്കാട് ബേക്കൽ ക്ലബ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും ബേക്കൽ ക്ലബിൽ പുതുതായി തുടങ്ങിയ പ്രൊബേഴ്സ് ക്ലബിന്റെ പ്രസിഡന്റുമാണ്. കാഞ്ഞങ്ങാട് ഷട്ടിൽ ബാറ്റ്മിന്റൺ ക്ലബ് വെള്ളിക്കോത്ത് യങ്മെൻസ് ക്ലബ്, വെള്ളിക്കോത്ത് അയ്യപ്പഭജന മഠം എന്നിവയുടെ പ്രസിഡന്റായും പ്രവർത്തിക്കുന്നു.
No comments