Breaking News

നീലേശ്വരം ശ്രീ മഹേശ്വരി ക്ഷേത്ര നവരാത്രിയാഘോഷം: ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തു

നീലേശ്വരം ശ്രീ മഹേശ്വരി ക്ഷേത്രത്തിൽ നവരാത്രിയാഘോഷ പരിപാടികളുടെ മുന്നോടിയായി ഫണ്ട് ശേഖരണം തുടങ്ങി.
ഡോ.കെ. ഗണപതി ഭട്ടിൽ നിന്ന് ആഘോഷ കമ്മിറ്റി ചെയർമാൻ രാമകൃഷ്ണൻ ആദ്യ സംഭാവന ഏറ്റുവാങ്ങി. ഫിനാൻസ് കമ്മിറ്റി ചെയർമാൻ ഇ.വിജയകുമാർ അധ്യക്ഷത വഹിച്ചു. ക്ഷേത്രം പ്രസിഡന്റ് പി.കെ.വിജയൻ, വൈസ് പ്രസിഡന്റ് രാജൻ, രാമചന്ദ്രൻ നായർ, പത്മനാഭൻ, വിജയൻ പൊങ്കാല, രജീഷ് കോറോത്ത് തുടങ്ങിയവർ സംസാരിച്ചു. ക്ഷേത്രം സെക്രട്ടറി ഇ.അനിൽകുമാർ സ്വാഗതവും കൺവീനർ ശശിധരൻ നന്ദിയും പറഞ്ഞു.

No comments