Breaking News

ജൂലൈ ഒന്നിന്റെ കരിദിനം വിജയിപ്പിക്കുക: കെഎസ്എസ്പിഎ

കേരളത്തിലെ സർവ്വീസ് പെൻഷൻകാരുടെ പെൻഷൻ പരിഷ്ക്കരിക്കേണ്ട 2024 ജൂലൈ ഒന്ന് പിന്നിട്ട് വർഷം ഒന്ന് കഴിഞ്ഞിട്ടും, പെൻഷൻ പരിഷ്ക്കരണ കമ്മീഷനെ നിയമിക്കാനോ, പരിഷ്ക്കരണ നടപടികൾ ആരംഭിക്കാനോ ഇതുവരെ തയ്യാറാകാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോ സിയേഷൻ്റെ ആഭിമുഖ്യത്തിൽ ( KSSPA )ജൂലൈ ഒന്നിന് ജില്ലയിലെ എല്ലാ ട്രഷറികൾക്കു മുമ്പിലും പ്രതിഷേധ പ്രകടനവും, വിശദീകരണ യോഗവും നടത്തി കരിദിനമായി ആചരിക്കാൻ ജില്ലാ കമ്മറ്റി തീരുമാനിച്ചു. പരിഷ്ക്കരണം അനന്തമായി നീട്ടി കൊണ്ടുപോയി അഞ്ചു വർഷത്തിലൊരിക്കൽ പരിഷ്ക്കരണം എന്ന കീഴ് വഴക്കം അട്ടമറിക്കാനുളള നീക്കമാണ് സർക്കാർ നടത്തുന്നത്. ഇനിയുള്ള ഒമ്പത് മാസത്തിനിടയിൽ ഒരു കമ്മീഷനെ നിയമിച്ച് റിപ്പോർട്ട് വാങ്ങിയുള്ള പെൻഷൻ പരിഷ്ക്കരണം അസാധ്യമെന്നിരിക്കേ ഫലത്തിൽ 12-ാം പെൻഷൻ പരിഷ്ക്കരണം സർക്കാർ മുക്കിയിരിക്കയാണ്. ഇപ്പോൾ തന്നെ 18 ശതമാനം ക്ഷാമാശ്വാസവും കുടിശ്ശികയാണ്.
ജനവിരുദ്ധ സർക്കാരിനേറ്റ നിലമ്പൂർ തിരിച്ചടിയിൽ നിന്നെങ്കിലും പാഠം ഉൾക്കൊണ്ട് സർക്കാരിൻ്റെ പെൻഷൻകാരോടും ജീവനക്കാരോടുമുള്ള സമീപനം മാറ്റണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് പി.പി. കുഞ്ഞമ്പു അദ്ധ്യക്ഷനായി.
സംസ്ഥാന സെക്രട്ടറി കെ. രാമകൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.സി. രാജൻ, പി.സി. സുരേന്ദ്രൻ നായർ, സി. രത്നാകരൻ, ടി.കെ.എവുജിൻ, പി.പി. ബാലചന്ദ്രൻ ഗുരുക്കൾ, കെ.സരോജിനി, രവീന്ദ്രൻ കൊക്കോട്ട്, സി.പി. ഉണ്ണികൃഷ്ണൻ, ജോസൂട്ടി , കെ.ബി. വിജയൻ, എം. സീതാറാമ, മായില നായക്ക്, എന്നിവർ പ്രസംഗിച്ചു.
തോമസ് മാത്യു സ്വാഗതവും, ബാബു മണിയങ്ങാനം നന്ദിയും പറഞ്ഞു.

No comments