Breaking News

നീലേശ്വരം ചുഴലി ഭഗവതി ക്ഷേത്രത്തിൽ ചണ്ഡികാ ഹോമത്തിന് തുടക്കമായി.

നീലേശ്വരം പാലക്കാട് ചുഴലി ഭഗവതി ക്ഷേത്രത്തിൽ ദൃഢ കലശത്തിന്റെ ഭാഗമായി ചണ്ഡികാ ഹോമത്തിന് ഇന്ന് രാവിലെ ഗണപതിഹോമത്തോടെ തുടക്കമായി. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ മാത്രം നടത്തി വരാറുള്ള ചണ്ഡിക ഹോമത്തിന് നൂറുകണക്കിന് ഭക്തരാണ് എത്തിച്ചേരുന്നത്. ആഘോഷത്തിനു വേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ആഘോഷ കമ്മിറ്റി ചെയർമാൻ വിനോദ് കുമാർ അരമനയും, ജനങ്ങൾ കൺവീനർ രാജൻ ബേഡകവും അറിയിച്ചു.

No comments