Breaking News

പരപ്പ മദർ സവീന റെസിഡെൻഷ്യൽ സ്ക്കൂളിൽ ലഹരി വിരുദ്ധ ദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു

പരപ്പ മദർ സവീന റെസിഡെൻഷ്യൽ സ്ക്കൂളിലെ സംസ്ഥാന ദേശീയ കായിക താരങ്ങളും വിദ്യാർത്ഥികളും ചേർന്ന് ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി ലഹരിയോട് വിട പറയാം. വ്യായാമം ചെയ്ത് ആരോഗ്യം സംരക്ഷിക്കുക എന്ന സന്ദേശവുമായി വിദ്യാർത്ഥികൾക്കിടയിൽ നൃത്ത പ്രദർശനവും . പോസ്റ്റർ നിർമ്മാണം . ഓട്ടം ചാട്ടം. ഫ്ളാഷ് മോബ്. സുംബ ഡാൻസ്.റഗ്ബികളി. എന്നീ പ്രവർത്തനങ്ങൾ നടത്തി. കായിക താരങ്ങൾ ലഹരി വിരുദ്ധ പ്രതിഞ്ജയെടുത്തു. സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ മേഴ്സി കോയിക്കര ലഹരി സന്ദേശം നൽകി. സ്കൂൾ മാനേജർ സിസ്റ്റർ ജോസഫീന അധ്യക്ഷത വഹിച്ചു. അധ്യാപികമാരായ ജിജി മരിയ. സബിത പി.ടി. ജസ്ലിൻ. ടിന്റു : സോണിയ . സിസ്റ്റർ ഹന്ന, സിസ്റ്റർ സൗമ്യ എന്നീവർ പരിപാടിക്ക് നേത്യത്വം നൽകി.

No comments