നീലേശ്വരം പൊതുജനവായനശാല വായനപക്ഷാചരണം: പൈനി ശങ്കരൻ നായർ അനുസ്മരണവും ഫോട്ടോ അനാഛാദനവും ഇന്ന്
നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ പൊതുജന വായനശാലയുടെ മുൻ സെക്രട്ടറിയും കലാ, സാമൂഹിക, സാംസ്‌കാരിക പ്രവർത്തകനുമായിരുന്ന പി ശങ്കരൻ നായരെ ഇന്ന് പൊതുജനവായനശാല അനുസ്മരിക്കും.
ഫോട്ടോ അനാഛാദനവുമുണ്ടാകും. ഇന്ന് വൈകിട്ട ്4. 30 ന് വായനശാലയിൽ നടക്കുന്ന പരിപാടിയിൽ ഡോ.എം.രാധാകൃഷ്ണൻ നായർ ഫോട്ടോ അനാഛാദനം ചെയ്യും. വായനശാല പ്രസിഡന്റ് കെ.സി.മാനവർമ രാജ അധ്യക്ഷത വഹിക്കും. മഡിയൻ ഉണ്ണിക്കൃഷ്ണൻ, പി.വേണുഗോപാലൻ, പി.കുഞ്ഞിക്കൃഷ്ണൻ എന്നിവർ അനുസ്മരണം നടത്തും. ടി.വേണുഗോപാലൻ നായർ സ്വാഗതവും കെ.എം.അനിത നന്ദിയും പറയും.
No comments