Breaking News

നീലേശ്വരം പട്ടേന ജനശക്തി വായനശാല ഗ്രന്ഥാലയം അനുമോദന സദസ് ഒരുക്കി

നീലേശ്വരം പട്ടേന ജനശക്തി വായനശാല ഗ്രന്ഥാലയം വിവിധ മേഖലകളിൽ മികവ് കൈവരിച്ചവരെ അനുമോദിക്കാൻ അനുമോദന സദസൊരുക്കി.
എഴുത്തുകാരനും കണ്ണൂർ സർവകലാശാല നീലേശ്വരം പാലാത്തടം ഡോ.പി.കെ.രാജൻ സ്മാരക ക്യാമ്പസ് അധ്യാപകനുമായ ഡോ.പി.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. അലമാരയിലെ പുസ്തകങ്ങൾക്ക് ജീവനില്ലെന്നും വായനക്കാരുടെ കൈകളിലെത്തുമ്പോഴാണ് ഇവയ്ക്ക് ജീവൻ വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വായനശാല പ്രസിഡന്റ് സുനിൽ പട്ടേന അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ കെ. ജയശ്രീ ടീച്ചർ, ജനശക്തി സാംസ്‌കാരിക വേദി സെക്രട്ടറി തമ്പാൻ അരമന, രാജേഷ് മനിയേരി എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി ശ്രീഗണേഷ് സ്വാഗതവും ജോയിന്റ് സെക്രട്ടറി എ.പി.ശ്രീനിവാസൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

No comments