നീലേശ്വരം പള്ളിക്കര പീപ്പിൾസ് റീഡിങ് റൂം ലൈബ്രറി ബാലവേദി വായനാവെളിച്ചം സാഹിത്യരചനാ ക്യാമ്പ് നടത്തി
നീലേശ്വരം പള്ളിക്കര പീപ്പിൾസ് റീഡിങ് റൂം ആൻഡ് ലൈബ്രറി ബാലവേദിയുടെ നേതൃത്വത്തിൽ വായനാവെളിച്ചം എട്ടാംഘട്ടം സാഹിത്യരചനാ ക്യാമ്പ് നടത്തി.
റിട്ട. പ്രിൻസിപ്പൽ കെ വി രവീന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എ ബാബു അധ്യക്ഷത വഹിച്ചു. വി വി മനോജ് കുമാർ, കെ കൃഷ്ണൻ, എം ശാന്തി എന്നിവർ സംസാരിച്ചു. ബാലവേദി കുട്ടികൾ മുകുളങ്ങൾ എന്ന പേരിൽ തയ്യാറാക്കിയ കയ്യെഴുത്ത് കോപ്പി ഫോട്ടോഗ്രാഫർ കെ മോഹനൻ ഏറ്റുവാങ്ങി. എ വീണ നന്ദി പറഞ്ഞു.

No comments