Breaking News

മഴ ശക്തമാകും: ജില്ലയിൽ നാളെ മുതൽ മൂന്ന് ദിവസം റെഡ് അലർട്ട്; ശക്തമായ നിയന്ത്രണങ്ങൾ

മഴ അതിശക്തമാകുമെന്നുള്ള കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പരിഗണിച്ച് ജില്ലയിൽ നാളെ മുതൽ മൂന്ന് ദിവസത്തേക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചു.
ജില്ലയിലെ ബീച്ചുകളിലും റാണിപുരം ഉൾപ്പെടെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കും യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ കലക്ടർ കെ ഇമ്പശേഖർ അറിയിച്ചു. മുന്നറിയിപ്പുകൾ പിൻവലിക്കുന്നത് വരെ നിയന്ത്രണങ്ങൾ തുടരും. ക്വാറികളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കേണ്ടതാണെന്നും അപകടസാധ്യതയുള്ള മരങ്ങൾ, മരച്ചില്ലകൾ എന്നിവ മുറിച്ചു മാറ്റാൻ നടപടികൾ സ്വീകരിക്കണമെന്നും കലക്ടർ നിർദേശിച്ചു.

No comments