Breaking News

ചിറപ്പുറത്തെ നീലേശ്വരം നഗരസഭ പ്രത്യാശ ബഡ്‌സ് സ്‌കൂൾ കെട്ടിടം മെയ് 27 ന് ഉദ്ഘാടനം ചെയ്യും

മാർച്ച് 22 ന് നടത്താൻ നിശ്ചയിച്ച് പിന്നീട് മാറ്റിവച്ച ചിറപ്പുറത്തെ നീലേശ്വരം നഗരസഭ പ്രത്യാശ ബഡ്‌സ് സ്‌കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം മെയ് 27 ന് നടത്തും.
ഉച്ചയ്ക്ക് 12 ന് പട്ടികജാതി- പട്ടികവർഗ വകുപ്പ് മന്ത്രി ഒ ആർ കേളു ഉദ്ഘാടനം നിർവഹിക്കും. നേരത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവിനെയായിരുന്നു ഉദ്ഘാടകയായി നിശ്ചയിച്ചിരുന്നത്. മന്ത്രിയുടെ അസൗകര്യത്തെ തുടർന്ന് ഉദ്ഘാടന പരിപാടി മാറ്റിവെക്കുകയായിരുന്നു.

No comments