Breaking News

നീലേശ്വരം കടിഞ്ഞിമൂല-മാട്ടുമ്മൽ- കോട്ടപ്പുറം പാലം: സമീപനറോഡിന്റെ മെക്കാഡം ടാറിങ് തുടങ്ങി

നീലേശ്വരം നഗരസഭയുടെ തീരദേശ മേഖലയുടെ വികസനക്കുതിപ്പിന് വഴിയൊരുക്കുന്ന കടിഞ്ഞിമൂല- മാട്ടുമ്മൽ- കോട്ടപ്പുറം പാലത്തിന്റെ സമീപനറോഡിൽ മെക്കാഡം ടാറിങ് തുടങ്ങി.
പാലത്തിന്റെ പണി കഴിഞ്ഞ മാസം തന്നെ പൂർത്തീകരിച്ചിരുന്നു. സംസ്ഥാന പി ഡബ്ല്യു ഡി ബ്രിഡ്ജസ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പണി നടക്കുന്നത്. തൃക്കരിപ്പൂർ എം എൽ എ, എം രാജഗോപാലൻ മുൻകൈയെടുത്താണ് നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 13. 92 കോടി രൂപ പാലം നിർമാണത്തിന് 13. 92 കോടി രൂപ അനുവദിച്ചത്.
.............

No comments