പ്ലസ്ടു സയൻസ് പരീക്ഷയിൽ നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ സ്വദേശി കൗശിക് കെ ലോകേശൻ 1200 ൽ 1195 മാർക്കും നേടി മികച്ച വിജയം കരസ്ഥമാക്കി. രാജാസ് സ്കൂൾ വിദ്യാർത്ഥിയാണ്.
എല്ലാ വിഷയങ്ങൾക്കും എ പ്ലസോടെയാണ് നേട്ടം. ഹിന്ദി, ബയോളജി വിഷയങ്ങളിൽ മുഴുവൻ മാർക്കും നേടിയ കൗശികിന് ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി പരീക്ഷകളിൽ ഓരോ മാർക്ക് മാത്രമാണ് നഷ്ടപ്പെട്ടത്. കണക്കിൽ 200 ൽ 198 മാർക്കും നേടി. വനംവകുപ്പിലെ റിട്ട സീനിയർ ക്ലാർക്ക് കെ ലോകേശന്റെയും വി.സുമതിയുടെയും മകനാണ്.
പ്ലസ്ടു സയൻസ്: 1200 ൽ 1195 മാർക്കും നേടി നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ കൗശിക് കെ ലോകേശൻ
Reviewed by test
on
May 23, 2025
Rating: 5
No comments