Breaking News

സുറാബിനും പ്രകാശൻ കരിവെള്ളൂരിനും മലയാള സാഹിത്യ അക്കാദമി ആൻഡ് റിസർച്ച് സെന്ററിന്റെ കൃതി പുരസ്ക്കാരം

സുറാബിനും പ്രകാശൻ കരിവെള്ളൂരിനും മലയാള സാഹിത്യ അക്കാദമി ആൻഡ് റിസർച്ച് സെന്ററിന്റെ കൃതി പുരസ്ക്കാരം
തിരുവനന്തപുരം ആസ്ഥാനമായ മലയാള സാഹിത്യ അക്കാദമി ആൻഡ് റിസർച്ച് സെന്ററിന്റെ കൃതി സ്റ്റേറ്റ് വെൽഫെയർ പുരസ്കാരം സുറാബിനും പ്രകാശൻകരിവെള്ളൂരിനും .പ്രസിദ്ധീകരിച്ചിട്ടില്ലാത്ത കൃതികൾക്കാണ് പുരസ്കാരം.സുറാബിന്റെ ബേക്കൽ കോട്ട പി ഒ എന്ന കവിത സമാഹാ
രത്തിനും പ്രകാശൻ കരിവെള്ളൂരിന്റെ നസീറും എംടിയും എന്ന സിനിമ നിരൂപണത്തിനുമാണ് അവാർഡ് .നീലേശ്വരം സ്വദേശിയായ സുറാബിന്റെ അമ്പതിലേറെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കവിതയ്ക്ക് മഹാകവി കുട്ടമത്ത് അവാർഡ്, കാസർകോട് പബ്ലിക് സെർവെൻറ്സ് അവാർഡ്, അബുദാബി ശക്തി അവാർഡ്, കഥയ്ക്ക് കമലാസുരയ്യ അവാർഡ്, നോവലിന് കൈരളി ബുക്സ് അവാർഡ്, തിരക്കഥ
യ്ക്ക്‌ സെവൻ ആർട്ട്സ് ചിത്രഭൂമി അവാർഡുകൾ ലഭിച്ച സുറാബിന് ഭരണ
ഭാഷാ വാരാചരണത്തോ
ടനുബന്ധിച്ച് കാസർകോട് ജില്ലാഭരണകൂടത്തിന്റെ ആദരവും ലഭിച്ചിരുന്നു. 
മുപ്പത്തിയഞ്ച് വർഷമായി സാഹിത്യ രംഗത്ത് സജീവമായ പ്രകാശൻ കരി
വെള്ളൂർ നാടകം , സിനിമാനിരൂപണം , ബാലസാഹിത്യം , കഥ , കവിത , നോവൽ, തിരക്കഥ എന്നീ മേഖലകളിലായി 24 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് . കേരള സാഹിത്യ അക്കാദമി ഗ്രന്ഥരചനാ സ്കോളർ
ഷിപ്പ് , അബുദാബി ശക്തി അവാർഡ് , സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അവാർഡ് ,ദേശീയ ശാസ്ത്ര നാടക രചനാ അവാർഡ് , ഡൽഹി മെയിൻ സ്ട്രീം കറൻ്റ് ക്രിട്ടിക് അവാർഡ് , ഹമീദ് കോട്ടിക്കുളം സ്മാരക തുളുനാട് നോവൽ അവാർഡ് , നാഷണൽ ലിറ്ററേച്ചർ ഗോൾഡൻ പീക്കോക്ക് നോവൽ അവാർഡ് , കാമിയോ സ്പെഷ്യൽ ജൂറി നോവൽ അവാർഡ് , കോഴിക്കോട് പ്രേം നസീർ ഫൗണ്ടേഷൻ അവാർഡ് എന്നിവ ലഭിച്ചു .കാസർകോട് പരപ്പ ഗവ.എൽ പി സ്കൂളിൽ ഹെഡ് മാസ്റ്ററാണ്

No comments