എകെപിഎ നീലേശ്വരം മേഖലാ കുടുംബ സംഗമം നടത്തി
ഓൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ - എകെപിഎ നീലേശ്വരം മേഖലാ കുടുംബസംഗമം നടത്തി.
കാഞ്ഞങ്ങാട് ഒറിക്സ് വില്ലേജിൽ നടന്ന സംഗമം ചെറുവത്തൂർ യൂണിറ്റിലെ പുതിയ അംഗങ്ങളായ സുനിൽ പാർവതിയും കുടുംബവും ചേർന്ന് നിർവഹിച്ചു. നറുക്കെടുപ്പിലൂടെയാണ് ഇവരെ ഉദ്ഘാടകരായി തിരഞ്ഞെടുത്തത്. പ്രശാന്ത് തൈക്കടപ്പുറം അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഹരീഷ് പാലക്കുന്ന്, ജില്ലാ പ്രസിഡന്റ് സുഗുണൻ ഇരിയ, മേഖലാ ഇൻ ചാർജും ജില്ലാ ട്രഷററും ആയ എൻ.കെ. പ്രജിത്ത്, ജില്ലാ നേച്ചർ ക്ലബ് കോ ഓർഡിനേറ്റർ ശ്രീജിത്ത് നീലായി, മേഖലാ പ്രസിഡന്റ് കണ്ണൻ ഫോട്ടോഫാസ്റ്റ്, സെക്രട്ടറി ദിനേശ് ഒളവറ, വൈസ് പ്രസിഡന്റ് മാധവൻ മാമിയ, നീലേശ്വരം യൂണിറ്റ് പ്രസിഡന്റ് ഹരീഷ് ചൈത്രം, ചെറുവത്തൂർ യൂണിറ്റ് പ്രസിഡന്റ് ജിനേഷ് എന്നിവർ ആശംസകൾ നേർന്നു. അനൂപ് ചന്തേര സ്വാഗതവും മേഖലാ ട്രഷറർ ഓംപ്രകാശ് വിസ്മയ നന്ദിയും പറഞ്ഞു.
........

No comments