പടന്നക്കാട് കാർഷിക കോളേജിലെ ലാബ് അസിസ്റ്റന്റ് സി വി വിജയരാജ് മെയ് 31 ന് സർവീസിൽ നിന്ന് വിരമിക്കുന്നു
പടന്നക്കാട് കാർഷിക കോളേജിലെ ലാബ് അസിസ്റ്റന്റും കാർഷിക സർവകലാശാല എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റുമായ സി വി വിജയരാജ് മെയ് 31 ന് സർവീസിൽ നിന്ന് വിരമിക്കുന്നു.
25 വർഷത്തെ സേവനത്തിന് ശേഷമാണ് വിരമിക്കുന്നത്. എഐടിയുസി ജില്ലാ സെക്രട്ടറി, ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻ്റ്, ചീമേനി ഫാർമേഴ്സ് വെൽഫെയർ സൊസൈറ്റി പ്രസിഡൻ്റ്, കയ്യൂർ - ചീമേനി പഞ്ചായത്ത് ആസൂത്രണ സമിതി അംഗം എന്നീ നിലകളിലും പ്രവർത്തിക്കുന്നു. കാർഷിക സർവ്വകലാശാല ലേബർ അസോസിയേഷൻ സംസ്ഥാന വർക്കിങ് പ്രസിഡൻ്റ്, സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. ഭാര്യ: കെ വി രജിത ഇടയിലക്കാട് ക്ഷീര സഹകരണ സംഘം സെക്രട്ടറിയാണ്. മകൾ : വിസ്മയ വി രാജ് കാർഷിക സർവ്വകലാശാല അഗ്രിക്കൾച്ചറൽ എഞ്ചിനീയറിങ് വിദ്യാർത്ഥിനിയാണ്.
No comments