സമ്മർ സ്‌പെഷ്യൽ ട്രെയിനിന്കാസർകോട്ടും സ്‌റ്റോപ്
വേനലവധിയിലെ യാത്രക്കാരുടെ തിരക്കൊഴിവാക്കാൻ തിരുവനന്തപുരത്ത് നിന്ന് ദില്ലി ഹസ്രത്ത് നിസാമുദ്ദീൻ ജംഗ്ഷനിലേക്ക് പുറപ്പെടുന്ന സമ്മർ സ്‌പെഷ്യൽ വൺവെ എക്‌സ്പ്രസ് ട്രെയിനിന് ജില്ലയിലും സ്റ്റോപ്.
തിരുവനന്തപുരം സെൻട്രൽ റയിൽവേ സ്റ്റേഷനിൽ നിന്ന് ഇന്ന് രാവിലെ 7. 30 ന് പുറപ്പെടുന്ന 06033 നമ്പർ ട്രെയിൻ വൈകിട്ട് 5. 44 നാണ് കാസർകോട്ടെത്തുക. കോഴിക്കോട് (3.42), കണ്ണൂർ (4.37), മംഗളൂരു ജംഗ്ഷൻ (7.20) എന്നിങ്ങനെയാണ് സമീപ സ്റ്റേഷനുകളിലെ സ്‌റ്റോപ്പുകൾ. ട്രെയിൻ 19 ന് ഉച്ചയ്ക്ക് രണ്ടിന് ദില്ലിയിലെത്തും. രണ്ട് എ സി ത്രീടയർ കോച്ചുകൾ, 10 സ്ലീപ്പർ ക്ലാസ് കോച്ചുകൾ, 11 സെക്കൻഡ് ക്ലാസ് ജനറൽ കോച്ചുകൾ, ഒരു ബ്രേക്ക് വാൻ എന്നിവ ട്രെയിനിലുണ്ടാകും.
No comments