നീലേശ്വരം പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ ഇരയായ പെൺകുട്ടിയെ സ്വാധീനിച്ച് മൊഴി മാറ്റിക്കാൻ ശ്രമിച്ച യുവതി അറസ്റ്റിൽ.
നീലേശ്വരം പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ ഇരയായ പെൺകുട്ടിയെ സ്വാധീനിച്ച് മൊഴി മാറ്റിക്കാൻ ശ്രമിച്ച യുവതി അറസ്റ്റിൽ.
ചോയ്യംകോട് പോണ്ടിയിലെ സി പ്രശാന്തിയെ (42) യാണ് നീലേശ്വരം സിഐ, നിബിൻ ജോയിയും സംഘവും അറസ്റ്റ് ചെയ്തത്. ഹൊസ്ദുർഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) യിൽ ഹാജരാക്കിയ യുവതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. വിചാരണ നടന്നു കൊണ്ടിരിക്കുന്ന പോക്സോ കേസിൽ പ്രതിക്ക് അനുകൂലമായി മൊഴി നൽകാൻ പെൺകുട്ടിയെ പ്രേരിപ്പിച്ചുവെന്നാണ് കേസ്. കോടതിയിൽ അനുകൂല മൊഴി നൽകിയാൽ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തതായും ഇതു സംബന്ധിച്ച് നീലേശ്വരം പോലീസ് രജിസ്റ്റർ ചെയ്ത എഫ് ഐ ആറിൽ പറയുന്നു.
No comments