ഡോ ഹരിദാസ് വേർക്കോട്ടിന്റെ നിര്യാണത്തിൽ നീലേശ്വരം നഗരസഭയുടെ നേതൃത്വത്തിൽ സർവകക്ഷി അനുശോചനയോഗം ചേർന്നു
പ്രശസ്ത വിഷ ചികിത്സകൻ ഡോ ഹരിദാസ് വേർക്കോട്ടിന്റെ നിര്യാണത്തിൽ നീലേശ്വരം നഗരസഭ വിളിച്ചു ചേർത്ത സർവകക്ഷി യോഗം അനുശോചിച്ചു.
മുൻ എം പി, പി കരുണാകരൻ അനുശോചനയോഗം ഉദ്ഘാടനം ചെയ്തു. നീലേശ്വരം നഗരസഭ ചെയർപഴ്‌സൻ ടി വി ശാന്ത അധ്യക്ഷത വഹിച്ചു. നഗരസഭ മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ പി രവീന്ദ്രൻ സ്വാഗതം പറഞ്ഞു. മുൻ എം എൽ എ, കെ പി സതീഷ് ചന്ദ്രൻ, നീലേശ്വരം നഗരസഭ മുൻ ചെയർമാൻ പ്രൊഫസർ കെ പി ജയരാജൻ, നീലേശ്വരം പഞ്ചായത്ത് മുൻ പ്രസിഡന്റുമാരായ എറുവാട്ട് മോഹനൻ, കെ വി ദാമോദരൻ, കാഞ്ഞങ്ങാട് ഐ എം എ പ്രസിഡന്റ് കെ ശശിധര റാവു, രാഷ്ട്രീയ നേതാക്കളായ പി വിജയകുമാർ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, സുരേഷ് പുതിയേടത്ത്, ഡോ കെ സി കെ രാജ, ഡോ വി സുരേശൻ, നീലേശ്വരം പ്രസ്‌ഫോറം പ്രസിഡന്റ് സേതു ബങ്കളം, കെ വി ചന്ദ്രൻ, നീലേശ്വരം മർച്ചന്റ്‌സ് അസോസിയേഷൻ സെക്രട്ടറി എ വിനോദ് കുമാർ, വ്യാപാരി വ്യവസായി സമിതി നേതാവ് വി വി ഉദയൻ, സതീശൻ ചെറക്കര, ഡോഡ ഹരിദാസ് വേർക്കോട്ടിന്റെ മകൾ ഡോ. രാധിക മനോജ് എന്നിവർ സംസാരിച്ചു.
No comments