നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വിജയോത്സവം നടത്തി
നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് 2024-25 'സ്വരാജ് മഹാത്മാ ട്രോഫി നേടുന്നതിന് പ്രവൃത്തിച്ച ബ്ലോക്ക് ജനപ്രതിനിധികളെയും ജീവനക്കാരെയും അനുമോദിച്ചു. 2024 '25 സ്വരാജ് ട്രോഫി സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനവും മഹാത്മാ പുരസ്കാരം സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനവുമാണ് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് കരസ്ഥമാക്കിയത് മുൻ എം.പി. പി. കുരുണാകരൻ ഉദ്ഘാടനം ചെയ്ത് ഉപഹാരം വിതരണം ചെയ്തു . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവൻ മണിയറ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.കെ ലക്ഷ്മി പിലിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി പ്രസന്നകുമാരി. എന്നിവർ സംസാരിച്ചു ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി രാഗേഷ് 'ടി. സ്വാഗതവും വികസ കാര്യ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർമാൻ എം.സുമേഷ് നന്ദിയും പറഞ്ഞു.
No comments