Breaking News

നീലേശ്വരം മന്നൻപുറത്തു കാവ് കലശോത്സവം: ആചാരപ്പെരുമയിൽ ഓലകൊത്തി.

നീലേശ്വരം മന്നൻപുറത്തു കാവ് കലശോത്സവം: ആചാരപ്പെരുമയിൽ ഓലകൊത്തി.പാലക്കാട്ട് വടക്കെ കളരി താവഴിയിലെ കീ ങ്കരയിൽ പുതിയപറമ്പത്ത് ഭഗവതി ക്ഷേത്രത്തിലെയും എടയങ്ങാട്ട് ഭഗവതി ക്ഷേത്രത്തിലെയും സ്ഥാനികരുടെയും വടക്ക്, തെക്ക് കളരികളിലെയും അവകാശികളുടെയും വാല്യക്കാരുടെയും എറുവാട്ട് വിജയൻ നായർ, മൈലിട്ട ചന്ദ്രൻ നവോദയ, മാങ്കുളം പത്മനാഭൻ നായർ എന്നിവരുടെയും സാന്നിധ്യത്തിൽ കാവുങ്കാൽ ബിജു ഓലകൊത്തി. ജന്മ കണിശൻ കരിന്തളം കെ മോഹനൻ ജോത്സ്യർ ഓലയുടെ ലക്ഷണം നോക്കി ശുഭാശുഭം പ്രവചിച്ചു. കൊത്തിയ രണ്ട് ഓലകളും വടക്കെ കളരി അവകാശി എൻ വേലായുധൻ ആചാരക്കാരുടെയും വാല്യക്കാരുടെയും ആർപ്പുവിളിയോടെ വടക്കെ കളരിയിൽ എത്തിച്ചു. പുറത്തെകലശ ദിവസം ഉച്ചയോടെ കലശം പുറപ്പെടുന്നതിന് മുമ്പായി ഓല മന്നൻ പുറത്ത് കാവിലെത്തിക്കും.ഞായറാഴ്ച്ച വടക്ക് തെക്ക് കളരികളിൽ നിന്നും കലശം അലങ്കരിക്കുന്നതിനുള്ള കവുങ്ങിൻ പൂക്കുല ശേഖരിക്കുന്ന ചടങ്ങായ പൂ താക്കൽ നടക്കും.ചൊവ്വാഴ്ച്ചയാണ് പുറത്തെ കലശം.

No comments