Breaking News

ഇന്നത്തെ പഞ്ചായത്ത് രാജ് സംവിധാനം രാജീവ് ഗാന്ധിയുടെ വിശാല ദർശനത്തിന്റെ ഫലമായി രൂപപ്പെട്ടതാണ്: കെ.പി.സി.സി. സെക്രട്ടറി എം അസിനാർ

ഭരണഘടന പ്രകാരം മതിയായ സംരക്ഷണം ലഭിച്ച ഇന്നത്തെ പഞ്ചായത്ത് രാജ് സംവിധാനം രാജീവ് 
ഗാന്ധിയുടെ വിശാല ദർശനത്തിൻ്റെ ഫലമായി രൂപപ്പെട്ടതാണെന്ന് കെ.പി.സി.സി. സെക്രട്ടറി എം അസിനാർ പറഞ്ഞു. രാജീവ് ഗാന്ധി രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി നീലേശ്വരം ബ്ലോക്ക് കോൺഗ്രസ്സ് സംഘടിപ്പിച്ച ഭീകര വിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് മഡിയൻ ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഡി. സി. സി വൈസ് പ്രസിഡൻ്റ് ബി.പി. പ്രദീപ് കുമാർ മുഖ്യ പ്രഭാഷണം നടത്തി ഡി സി സി സെക്രട്ടറി കെ.വി. സുധാകരൻ ധീര സൈനികരായ കെ.പി കുമാരൻ, ശിവൻ ജി .എം. പി.സുകുമാരൻ നായർ, നാരായണൻ എമ്പ്രാന്തിരി കെ.നാരായണ മാരാർ, കെ. വി. കൃഷ്ണൻ, ജയചന്ദ്രൻ കെ. വി എന്നിവരെ ആദരിച്ചു. എം.രാധാകൃഷ്ണൻ നായർ, പി.രാമചന്ദ്രൻ, മണ്ഡലം പ്രസിഡൻ്റുമാരായ എറുവാട്ട് മോഹനൻ, കെ. ബാലകൃഷ്ണൻ, എം.പി. മനോഹരൻ, പി. എം.രാധാകൃഷ്ണൻ മാസ്റ്റർ, വി. നാരായണൻ, ഡോ: കെ.വി. ശശിധരൻഒ ഉണ്ണികൃഷ്ണൻ വിനോദ് കുമാർ ഏ.വി. മാസ്റ്റർ, രമേശൻ നായർ, രവീന്ദ്രൻ കൊക്കോട്, കമലാക്ഷൻ കോറോത്ത് എന്നിവർ സംസാരിച്ചു.

No comments