Breaking News

ഉമിച്ചി ഭാസ്കര കുമ്പള വായനശാല ഇ. കെ. നായനാർ അനുസ്മരണവും പുസ്തക ചർച്ചയും സംഘടിപ്പിച്ചു.

ഉമിച്ചി ഭാസ്കര കുമ്പള വായനശാലയുടെ നേതൃത്വത്തിൽ . ഇ. കെ. നായനാർ അനുസ്മരണവും പുസ്തക ചർച്ചയും സംഘടിപ്പിച്ചു. ഇ. കെ. നായനാർ അനുസ്മരണവും പുസ്തക ചർച്ചയും കേളു പണിക്കർ ഉദ്ഘാടനം ചെയ്തു. കേളു പണിക്കരുടെ കനൽ വഴികൾ താണ്ടിയ ജീവിതം എന്ന പുസ്തകം എം. ടി. രാജീവൻ മാസ്റ്റർ പുസ്തകാവതരണം നടത്തി. വായനശാല പ്രസിഡന്റ്‌ സതീഷ്ചന്ദ്രൻ. സി അധ്യക്ഷനായി. വി. വി. മാധവൻ, എ. വി. രാജൻ, രസ്ന. എൻ. സുജിത്ത് ആനക്കല്ല് എന്നിവർ പുസ്തക ചർച്ചയിൽ പങ്കെടുത്തു. വായനശാല സെക്രട്ടറി വിനോദ് കുമാർ. എം സ്വാഗതവും ബാലവേദി കൺവീനർ രസ്ന. എൻ നന്ദിയും രേഖപെടുത്തി

No comments