Breaking News

ലൈബ്രറി കൗൺസിൽ സംസ്ഥാന അമേച്വർ നാടക മത്സരത്തിൽ കാഞ്ഞങ്ങാട് പി സ്മാരക വായനശാലയ്ക്ക് നാല് പുരസ്‌കാരങ്ങൾ: അരങ്ങിലും അണിയറയിലും വെള്ളിക്കോത്ത് നെഹ്‌റു സർഗവേദിയിലെ നാടക പ്രവർത്തകർ

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പാലക്കാട്ട് നടത്തിയ സംസ്ഥാന അമേച്വർ നാടക മത്സരത്തിൽ കാഞ്ഞങ്ങാട് മഹാകവി പി സ്മാരക വായനശാല നാല് പുരസ്‌കാരങ്ങൾ നേടി. 
വെള്ളിക്കോത്ത് നെഹ്‌റു സർഗവേദിയിലെ നാടക പ്രവർത്തകർ അരങ്ങിലും അണിയറയിലും പ്രവർത്തിച്ച വാറങ്കൽ എന്ന നാടകം മികച്ച രണ്ടാമത്തെ നാടകത്തിനുള്ള പുരസ്‌കാരം നേടി. മികച്ച നടൻ, ദീപവിതാനം, സംവിധായകനുള്ള സ്‌പെഷ്യൽ ജൂറി പുരസ്‌കാരം എന്നിവയും ഇതേ നാടകം നേടി. ഇ.വി ഹരിദാസ് എഴുതിയ നാടകം സംവിധാനം ചെയ്തത് ചന്ദ്രൻ കരുവാക്കോടാണ്. നാടകത്തിൽ സാംഭയ്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വെള്ളിക്കോത്തെ സി പി വിനീഷ് ബാബു മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ദീപവിതാനത്തിന് അഭിജ്വാല, കൃഷ്ണപ്രസാദ്, നാരായണൻ എന്നിവരും സംവിധായകനുള്ള സ്‌പെഷ്യൽ ജൂറി പുരസ്‌കാരം ചന്ദ്രൻ കരുവാക്കോടും നേടി. തെലങ്കാനയിലെ കാർഷിക ജീവിതമാണ് നാടകത്തിന്റെ പ്രമേയം. 
......................

No comments