Breaking News

കാസറഗോഡ് ജില്ലാ ലീഗൽസർവീസസ് അതോറിറ്റി ലോകാരോഗ്യ ദിനം ആഘോഷിച്ചു

കാസറഗോഡ് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, കാസർകോട് ചെമ്മനാട് പഞ്ചായത്തിലെ കുണ്ട അങ്കണവാടിയിയുടെ സഹകരണത്തോടെ ലോകാരോഗ്യദിനാഘോഷം നടത്തി.
കുണ്ട അങ്കണവാടിയിൽ നടന്ന പരിപാടി പഞ്ചായത്ത് അംഗം ഇ മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. അങ്കണവാടി വെൽഫെയർ കമ്മിറ്റി അംഗം പി വിജയൻ നായർ അധ്യക്ഷത വഹിച്ചു. കേരള ആയുർവേദ ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ ഐ പി ശ്രീരാജ് വിഷയാവതരണം നടത്തി. ഐ സി ഡി എസ് സൂപ്പർവൈസർ ചന്ദ്രി, പി എൽ വി, വി സരസ്വതി, കെ വി സിനി എന്നിവർ സംസാരിച്ചു. അമ്പതോളം പേർ സംബന്ധിച്ചു.

No comments