പൂരോൽസവത്തിന്റെ ഭാഗമായി നീലേശ്വരം അങ്കക്കളരി പാടാർക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ നേർച്ചക്കഞ്ഞി വിതരണം ചെയ്തു
പൂരോത്സവത്തിന്റെ ഭാഗമായി നീലേശ്വരം അങ്കക്കളരി വേട്ടയ്‌ക്കൊരുമകൻ കൊട്ടാരം പാടാർക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ നേർച്ചക്കഞ്ഞി വിതരണം നടത്തി.
ക്ഷേത്രപരിധിയിലെ നിരവധി പേരാണ് ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. ക്ഷേത്രത്തിലെ പൂരോത്സവത്തോടനുബന്ധിച്ചു നടക്കുന്ന പ്രധാന ചടങ്ങുകളിലൊന്നാണ് നേർച്ചക്കഞ്ഞി വിതരണം. സന്താനലബ്ധിക്കും ആയുരാരോഗ്യ സൗഖ്യത്തിനും ഭക്തർ ക്ഷേത്രത്തിൽ നേർച്ചയായി കഴിക്കുന്ന വഴിപാടാണിത്. പൂരോത്സവക്കാലത്ത് ക്ഷേത്രത്തിൽ നോറ്റിരിക്കുന്നവർക്കും ആചാരസ്ഥാനികർക്കും മാത്രമാണ് മുൻകാലങ്ഹളിൽ നേർച്ചക്കഞ്ഞി നൽകിയിരുന്നതെങ്കിലും ഇപ്പോൾ ക്ഷേത്രത്തിലെത്തുന്ന എല്ലാവർക്കും കഞ്ഞി നൽകി വരുന്നുണ്ട്. വാഴത്തടയിൽ വാഴയില വച്ച് കഞ്ഞി, ചക്ക, നേന്ത്രക്കായ, മത്തൻ, കടല എന്നിവ കൊണ്ടുണ്ടാക്കിയ എരിശ്ശേരിയും ചക്ക വറവും വെള്ളരിക്ക കറിയും മാങ്ങ അച്ചാറും കഞ്ഞിക്കൊപ്പം നൽകും. നാടിന്റെ നാനാഭാഗത്തു നിന്നും ജാതിമതഭേദമന്യേ നേർച്ചക്കഞ്ഞിക്കായി ആളുകളെത്തും. പൂരംകുളിക്ക് തലേന്നാൾ വരെ ക്ഷേത്രത്തിൽ പൂരക്കഞ്ഞി വിതരണമുണ്ടാകും.
No comments