Breaking News

സംസ്ഥാന സർക്കാരിന് സംരക്ഷണ മതിലൊരുക്കുന്നത് കേന്ദ്രസർക്കാർ ; വർഗീതയയും അക്രമരാഷ്ട്രീയവും സമരസപ്പെടുന്ന ഈ രാഷ്ട്രീയഗതികേട് കേരളത്തിന് ആപത്ത്: ടി എൻ പ്രതാപൻ

അഴിമതിയും ധൂർത്തും കൊണ്ട് അളിഞ്ഞു പോയ സംസ്ഥാന സർക്കാരിന് സംരക്ഷണ മതിലൊരുക്കുക്കുന്നത് കേന്ദ്രസർക്കാരാണെന്് കെ പി സി സി വർക്കിങ് പ്രസിഡന്റ് മുൻ എം പി, ടി എൻ പ്രതാപൻ പറഞ്ഞു.
വർഗീതയയും അക്രമരാഷ്ട്രീയവും സമരസപ്പെടുന്ന ഈ രാഷ്ട്രീയ ഗതികേട് കേരളജനതയ്ക്ക് വൻ ആപത്തുണ്ടാക്കുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ഡി സി സി നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്‌മോഹൻ ഉണ്ണിത്താൻ എം പി മുഖ്യപ്രഭാഷണം നടത്തി. ഡിസിസി പ്രസിഡ ന്റ് പി കെ ഫൈസൽ അധ്യക്ഷത വഹിച്ചു. മുൻ ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നിൽ, യു ഡി എഫ് ജില്ലാ കൺവീനർ എ ഗോവിന്ദൻ നായർ നേതാക്കളായ കെ നീലകണ്ഠൻ ,പി എ അഷ്‌റഫലി ,കെ വി ഗംഗാധരൻ, അഡ്വ സുബ്ബയ്യ റയ് , കരിമ്പിൽ കൃഷ്ണൻ , ശാന്തമ്മ ഫിലിപ്പ് , ,മീനാക്ഷി ബാലകൃഷ്ണൻ ,അഡ്വ എ ഗോവിന്ദൻ നായർ ,പി ജി ദേവ് എം സി പ്രഭാകരൻ ,ജയിംസ് പന്തമാക്കാൽ ,സാജിദ് മവ്വൽ ,ബി പി പ്രദീപ് കുമാർ ,എം കുഞ്ഞമ്പു നമ്പ്യാർ ,സോമശേഖര ഷേണി ,അഡ്വ പി വി സുരേഷ്, വി ആർ വിദ്യാസാഗർ ,ഹരീഷ് പി നായർ ,ടോമി പ്ലാച്ചേരി ,സി വി ജയിംസ് ,കെ വി സുധാകരൻ ,മാമുനി വിജയൻ ,കെ പി പ്രകാശൻ ,ഗീത കൃഷ്ണൻ ധന്യ സുരേഷ് ,പി കുഞ്ഞിക്കണ്ണൻ ,കെ ഖാലിദ് ,കെ വി വിജയൻ ,മഡിയൻ ഉണ്ണികൃഷ്ണൻ ,ജോയ് ജോസഫ് ,ഉമേശൻ വേളൂർ ,മധുസൂദനൻ ബാലൂർ ,കെ വി ഭക്തവത്സലൻ ,വി ഗോപകുമാർ ,എം രാജീവൻ നമ്പ്യാർ ,ഡി എം കെ മുഹമ്മദ് എന്നിവർ സംസാരിച്ചു.

No comments