Breaking News

നീലേശ്വരം ഇലക്ട്രിക്സിറ്റി സബ് ഓഫീസിന് സമീപത്തു നിന്നും വൈദ്യുതി കമ്പി മോഷ്ടിച്ച് കടത്തുവാൻ ശ്രമിച്ച ഓട്ടോറിക്ഷയെയും ഡ്രൈവറെയും നീലേശ്വരം പോലീസ് പിടികൂടി.

നീലേശ്വരം ചിറപ്പുറം ആലിൻകീഴിലെ നീലേശ്വരം ഇലക്ട്രിക്സിറ്റി സബ് ഓഫീസിന് സമീപത്തു നിന്നും വൈദ്യുതി കമ്പി മോഷ്ടിച്ച് കടത്തുവാൻ ശ്രമിച്ച കെ എൽ 60 യു 0385 നമ്പർ ഓട്ടോറിക്ഷയെയും ഡ്രൈവറെയും നീലേശ്വരം പോലീസ് പിടികൂടി. മോഷണ സംഘത്തിൽ ഉണ്ടായിരുന്ന രണ്ടു സ്ത്രീകൾ ഓടി രക്ഷപ്പെട്ടു. ഇവർ പോലീസ് വലയിലായെന്നാണ് സൂചന. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. പട്രോളി ങ് നടത്തുകയായിരുന്ന നീലേശ്വരം എസ് ഐ മുരളീധരനും സംഘവുമാണ് കയ്യൂർ സ്വദേശിയായ ഓട്ടോ ഡ്രൈവർ ലെനീഷ് ഭാസ്ക്കരൻ (47) നെയും ഓട്ടോറിക്ഷയെയും പിടികൂടിയത്. ആലിൻ കീഴിലെ മുൻസിപ്പൽ സ്റ്റേഡിയം പരിസരത്തുനിന്ന് നിർത്താതെ യുള്ള പട്ടിയുടെ കുരകേട്ട് പോലീസ് സംഘം നോക്കിയപ്പോഴാണ് ഒരു ആപ്പെ ഓട്ടോ നിറ യെ വൈദ്യുതി കമ്പികളുമായി നിൽക്കുന്നത് കണ്ടത്. ഇയാളോടൊപ്പം ഉണ്ടായിരുന്നു രണ്ടു സ്ത്രീകൾ പോലീസിനെ കണ്ട്പ്പോൾ ഓടി രക്ഷപ്പെട്ടു. എസ് ഐക്ക് പുറമെ സീനിയർ സിവിൽ പോലീസ് ഓഫീ സർമാരായ ദിലീഷ് കുമാർ പള്ളിക്കൈ, ജിതിൻ മുരളി, ഹോം ഗാർഡ് ഗോപിനാഥ് എന്നിവരും പോലീസ് സം ഘത്തിൽ ഉണ്ടായിരുന്നു.

No comments