പടന്നക്കാട്ട് അപകടം :കാഞ്ഞങ്ങാട് പഴയ കടപ്പുറത്തെ ആഷിക് (22),കുടക് സ്വദേശി തൻവീർ (21)എന്നിവരാണ് മരിച്ചത്.
കാഞ്ഞങ്ങാട് പടന്നക്കാട്ട് ലോറിക്കടിയിൽ പെട്ട് ബൈക്ക് യാത്രക്കാരായ കാഞ്ഞങ്ങാട് പഴയ കടപ്പുറത്തെ ആഷിക് (22),കുടക് സ്വദേശിയും വടകരമുക്കിൽ താമസക്കാരനുമായ തൻവീർ (21)എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 9മണിയോടെയാണ് അപകടം. രക്തസാക്ഷി കല്ലൂരാവിയിലെ ഔഫ് അബ്ദുറഹ്മാന്റെ ഭാര്യാ സഹോദരനാണ് ആഷിക്. പിതാവ് വർഷങ്ങൾക്ക് മുമ്പ് മരിച്ചിരുന്നു. മാതാവ് ആമിന. സഹോദരങ്ങൾ :ഷാഹിന, ഷനാദ്. ഹൊസ്ദുർഗ് പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
No comments