Breaking News

പള്ളിക്കര ശ്രീ കേണമംഗലം കഴകം പെരുങ്കളിയാട്ടം: തുളുനാടൻ പെരുമ സാംസ്കാരിക സമ്മേളനം തുടങ്ങി

ശ്രീകേണമംഗലം കഴകം പെരുങ്കളിയാട്ടത്തിന്മുന്നോടിയായി തുളുനാടൻ പെരുമ എന്ന പേരിൽ സംഘടിപ്പിക്കുന്ന സാംസ്കാരിക സമ്മേളനങ്ങളുടെ ആദ്യദിനം കേരള സംസ്ഥാന സഹകരണ ട്രിബൂണൽ ജഡ്ജ് കെ. സോമൻ ഉദ്ഘാടനം ചെയ്തു. പെരും കളിയാട്ടങ്ങൾ ഒരു സമൂഹത്തിന്റെ നന്മയുടെ ഭാഗമായി മാറുവാൻ കഴിയുന്ന ഒരു സംഘാടന മികവാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അഡ്വക്കേറ്റ് പി നാരായണൻ അധ്യക്ഷം വഹിച്ചു. നഗരസഭ കൗൺസിലർമാരായ ഈ ഷജീർ, കെ നാരായണൻ,എ ബാലകൃഷ്ണൻ എന്നിവരും അഡ്വ. കെ പി അശോക് കുമാർ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, സി എച്ച് സുജിത്ത്, പി ഗോപാല കൃഷ്ണൻ, സി എച്ച് ദാമോദരൻ, രാമചന്ദ്രൻ പള്ളിപ്പുറം, തമ്പാൻ ടിവി, നളിനി രാജീവൻ, രാധാ കുന്നരുവത്ത് തുടങ്ങിയവരും സംസാരിച്ചു. ബാബു മാണിയൂർ സ്വാഗതവും രാഘവൻ പുതിയടവൻ നന്ദിയും പറഞ്ഞു.

No comments