നീലേശ്വരം കിഴക്കൻകൊഴുവൽ എൻ എസ് എസ് കരയോഗം മന്നം സമാധിദിനം ആചരിച്ചു.
നീലേശ്വരം കിഴക്കൻകൊഴുവൽ എൻ എസ് എസ് കരയോഗം മന്നം സമാധിദിനം ആചരിച്ചു.
കരയോഗ മന്ദിരത്തിൽ നടന്ന ദിനാചരണ ചടങ്ങുകളിൽ നിരവധി പേർ സംബന്ധിച്ചു. സമുദായാചാര്യന്റെ
ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി പ്രതിജ്ഞ പുതുക്കി. കരയോഗം വൈസ് പ്രസിഡന്റ് കെ.രവീന്ദ്രൻ നായർ, സെക്രട്ടറി പത്മനാഭൻ മാങ്കുളം, എം.പ്രഭാകരൻ, എം.ഗോപിനാഥൻ, ടി.ബാബു, രാമചന്ദ്രൻ, ജനാർദനൻ, പ്രദീപൻ, ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ, ഇ. ദാക്ഷായണി, നിഷ, ബിന്ദു എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

No comments