Breaking News

സംസ്ഥാന സിവിൽ സർവീസ് ബാസ്‌കറ്റ്‌ബോൾ: കാസറഗോഡ് ജില്ലാ സിവിൽ സർവീസ് ടീം ചാമ്പ്യന്മാർ

കോട്ടയത്ത് നടന്ന സംസ്ഥാന സിവിൽ സർവീസ് ബാസ്‌കറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ജില്ലാ സിവിൽ സർവീസ് ടീം ചാമ്പ്യന്മാരായി.
ഫൈനലിൽ തിരുവനന്തപുരത്തെ 46 നെതിരെ 56 എന്ന സ്‌കോറിൽ പരാജയപ്പെടുത്തിയാണിത്. വിനോദ് രാജ് എറുവാട്ട് (സ്‌റ്റേറ്റ് ജി എസ് ടി), സന്തോഷ് കുമാർ അരമന, അമൽ ജോസ് ജോസഫ് (വിദ്യാഭ്യാസ വകുപ്പ്), യദു ആർ ഗോവിന്ദ് (സാങ്കേതിക വിദ്യാഭ്യാസം), സനിൽകുമാർ, എ വി രൂപേഷ് (ഹയർസെക്കൻഡറി), എ ജിതേഷ് (റവന്യൂ), വിവേക് (സിവിൽ സപ്ലൈസ് വകുപ്പ്) എന്നിവരായിരുന്നു ടീം അംഗങ്ങൾ. ജല അതോറിറ്റി ജീവനക്കാരൻ വിനോദ് കുമാർ അരമന കോച്ചും വിദ്യാഭ്യാസ വകുപ്പിലെ ഇ വിനയൻ മാനേജരുമായിരുന്നു.

No comments