Breaking News

കാസര്‍കോട് ജില്ലാ കേരളോത്സവം; പന്തലിന് കാല്‍നാട്ടി

കാസര്‍കോട് ജില്ലാ കേരളോത്സവത്തിന്റെ പന്തല്‍ കാല്‍നാട്ട് കര്‍മ്മം കാസര്‍കോട് ഗവ.കോളേജില്‍ എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ നിര്‍വ്വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കേരളോത്സവം ഡിസംബര്‍ 19 മുതല്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നടക്കും. ജില്ലാ കേരളോത്സവത്തിന്റെ കലാമത്സരങ്ങള്‍ ഡിസംബര്‍ 28, 29 തീയതികളില്‍ കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ നടക്കും.

No comments