Breaking News

നീലേശ്വരം ബസാർ- തളിയിലമ്പലം റോഡ് ഡ്രൈനേജ് നിർമാണം തുടങ്ങി

നീലേശ്വരം ബസാർ- തളിയിലമ്പലം റോഡ് നിർമാണം തുടങ്ങി.
ഓവുചാൽ നിർമാണമാണ് തുടങ്ങിയത്. നവംബർ 23 ന് എം രാജഗോപാലൻ എംഎൽഎയാണ് റോഡിന്റെ നിർമാണോദ്ഘാടനം നടത്തിയത്. നീലേശ്വരം നഗരഹൃദയത്തിലൂടെ കടന്നുപോകുന്ന നീലേശ്വരം രാജാറോഡുമായി ബന്ധിപ്പിക്കുന്ന നീലേശ്വരം ബസാർ - തളിയിൽ അമ്പലം റോഡ്, ശ്രീവത്സം - തെരുറോഡ്, നീലേശ്വരം വില്ലേജ് ഓഫീസ് - തളിയിൽ അമ്പലം റോഡ്, ശ്രീവത്സവം - രാജാറോഡ് ലിങ്ക് റോഡ്, ചിറ - കരിഞ്ചാത്തം വയൽ റോഡ് എന്നീ 5 മുനിസിപ്പൽ റോഡുകളെ കണക്ട് ചെയ്തു 1.5 കിലോമീറ്റർ ദൂരത്തിൽ 3.80 മീറ്റർ മുതൽ 7 മീറ്റർ വീതി വരെ മെക്കാഡം ടാറിംഗ് ചെയ്തു ആധുനികവൽക്കരിക്കുന്ന പദ്ധതിയാണ് ഇത്.
ശ്രീവത്സം - തെരുവ് റോഡിന് രണ്ട് ഭാഗത്തും, മറ്റ് റോഡുകളിൽ ഒരു ഭാഗത്തും ഡ്രെയിനേജ് സിസ്റ്റം, കവറിംഗ് സ്ലാബ്, കൽവെർട്ട്, ഇന്റർലോക്ക് നടപ്പാത, ഹാൻഡ്റയിൽ എന്നിവയോടൊപ്പം സുരക്ഷാ സംവിധാനങ്ങളായ സെന്റർ ലൈൻ, സ്റ്റഡ്, സൂചന ബോർഡുകൾ എന്നിവയുമാണ് 2021-22 സാമ്പത്തിക വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തിയ ഈ പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.

No comments