Breaking News

ആസാമിലെ തീവ്രവാദക്കേസ് പ്രതി പടന്നക്കാട് അറസ്റ്റിൽ.

പടന്നക്കാട് എന്‍ ഐ എ നടത്തിയ റെയ്ഡിൽ ആസാമിലെ തീവ്രവാദക്കേസ് പ്രതി അറസ്റ്റിലായി. എം.ബി ഷാബ്ഷേഖ് (32) ആണ് ഇന്ന് പുലർച്ചെ പടന്നക്കാട്ടെ ക്വാർട്ടേഴ്‌സിൽ വച്ച് അറസ്റ്റിലായത്. ആസാമിൽ യു എ പി എ കേസിൽ പ്രതിയായതോടെയാണ് ഷാബ്ഷേഖ് കേരളത്തിലേയ്ക്ക് കടന്നത്. പശ്ചിമബംഗാൾ സ്വദേശിയായ ഷാബ് ബംഗ്ലാദേശ് പൗരനാണോയെന്ന സംശയവും ഉയർന്നിട്ടുണ്ട്. ഇയാളെ കണ്ടെത്താൻ ആസാം പോലീസും എൻ ഐ എയും ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. മാസങ്ങൾ നീണ്ട അന്വേഷണത്തിനു ഒടുവിലാണ് ഷാബ്ഷേഖിന്റെ ഒളിത്താവളം കണ്ടെത്തി അറസ്റ്റു ചെയ്തത്.

No comments