എഴുത്തുകാരുടെ സംഘടനയായ അക്ഷരസംഗമം നീലേശ്വരം ഏക ദിന സാഹിത്യ ക്യാമ്പ് സംഘടിപ്പിച്ചു.
എഴുത്തുകാരുടെ സംഘടനയായ അക്ഷരസംഗമം നീലേശ്വരം-കോട്ടപ്പുറം ബോട്ട് ടെര്‍മിനലില്‍ വെച്ച് 'എന്റെകഥ-എന്റെ കവിത' എന്ന പേരില്‍ ഏക ദിന സാഹിത്യ ക്യാമ്പ് സംഘടിപ്പിച്ചു. സിജിരാജന്‍ കാഞ്ഞങ്ങാടിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത എഴുത്തുകാരന്‍ സുറാബ് ക്യാമ്പ് ഉല്‍ഘാടനം ചെയ്തു. നാടന്‍പാട്ട് കലാകാരന്‍ കൃഷ്ണന്‍കുട്ടി ചാലിങ്കാല്‍ മുഖ്യാതിഥിയായിരുന്നു. ചടങ്ങില്‍ കെ.കെ.നായര്‍ ചെറുവത്തൂര്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, തുടങ്ങിയവര്‍ സംസാരിച്ചു. സുധീഓര്‍ച്ച സ്വഗതവും, ഹാരിസ്മാസ്റ്റര്‍ പെരിങ്ങോം നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി സിജിരാജന്‍ കാഞ്ഞങ്ങാട് (പ്രസിഡണ്ട്) ഇ.ശശിധരന്‍ ചെറവത്തൂര്‍ (വൈസ് പ്രസിഡണ്ട്) തൊംസണ്‍ മാസ്റ്റര്‍ (വൈസ് പ്രസിഡണ്ട്) സുധി ഓര്‍ച്ച (സെക്രട്ടറി) നാരായണന്‍ ബഡൂര്‍
(ജോ: സെക്രട്ടറി) ഹാരിസ് മാസ്റ്റര്‍ പെരിങ്ങോം (ജോ: സെക്രട്ടറി) അമുതാബായി ടീച്ചര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
No comments