
കരിന്തളം നെല്ലിയടുക്കം എ.യു.പി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു. കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് മെമ്പർ കെ. യശോദ ഉദ്ഘാടനം ചെയ്തു. പരപ്പ ബി.ആർ.സി.ട്രെയ്നർ അബ്ദുൾ സലാം വിജയികളെ അനുമോദിച്ചു. പി.ടി.എ പ്രസിഡൻ്റ് കെ. വിദ്യാധരൻ അധ്യക്ഷത വഹിച്ചു. സി.കൃഷ്ണൻ, ബാബു ജോസ്, വി.സുഗതൻ , രമ്യ . പി. എന്നിവർ ആശംസകൾ നേർന്നു .ഹെഡ്മിസ്ട്രസ് രാജേശ്വരി ദേവദാസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.സതീദേവി നന്ദിയും പറഞ്ഞു.
No comments