Breaking News

സാരഥി യുഎഇ ഇരുപതാം വാർഷികം ആഘോഷിച്ചു.

സാരഥി യുഎഇ ഇരുപതാം വാർഷികം ആഘോഷിച്ചു.ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്മ്യൂണിറ്റി ഹാളിലാണ് രഥോത്സവം - 2024 എന്ന പേരിൽ വാർഷികാഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. നിറഞ്ഞ സദസിനെ സാക്ഷിയാക്കി പ്രൊഫ.കെ.പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. വേങ്ങയിൽ നാരായണൻ നായർ മുഖ്യാതിഥിയായി. ഷാർജ ഇന്ത്യൻ അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ജിബി ബേബി, സംഘാടക സമിതി ചെയർമാൻ ചന്ദ്രൻ ഇരിയ, ജനറൽ കൺവീനർ പ്രമോദ് കൂട്ടക്കനി, ഫിനാൻസ് കൺവീനർ ടി.വി.മുരളീധരൻ, പ്രോഗ്രാം കൺവീനർ കെ.സി.ബിജു, സാരഥി പ്രസിഡന്റ് നാരായണൻ അരമങ്ങാനം, സെക്രട്ടറി വിനോദ് കാഞ്ഞങ്ങാട്, ട്രഷറർ കിഷോർ മഡിയൻ, വനിതാ വിഭാഗം കൺവീനർ ദീപ ശ്രീധരൻ, രക്ഷാധികാരികളായ മാധവൻ കാഞ്ഞങ്ങാട്, ഉമാവരൻ മടിക്കൈ, വനജ ചന്ദ്രൻ എന്നിവർ സംബന്ധിച്ചു. വിനോദ് പട്ടുവത്തിന്റെ സംവിധാനത്തിൽ സാരഥി കലാകാരന്മാർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. മറിമായം ടീം, വിവേകാനന്ദന്റെ നേതൃത്വത്തിൽ സാരഥി കുടുംബാംഗവും അമൃത ടിവി സൂപ്പർസ്റ്റാർ, ഫ്ലവേഴ്സ് ടോപ് സിങ്ങർ താരം ഗൗതം കൃഷ്ണയുടെ ഗാനമേള എന്നിവയും ഉണ്ടായി.

No comments