Breaking News

ഓട്ടോറിക്ഷ സമാന്തര സർവീസുകൾക്കെതിരെ കേരള സ്‌റ്റേറ് പ്രൈവറ്റ് ബസ് ഓപ്പറേറ്റഴ്സ് ഫെഡറേഷൻ ഹൊസ്ദുർഗ് താലൂക്ക് കമ്മിറ്റി

ബസ് വ്യവസായത്തെ തകർക്കുന്ന സമാന്തര ഓട്ടോ റിക്ഷ സർവീസുകൾ അവസാനിപ്പിക്കുന്നതിന് അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും, കാഞ്ഞങ്ങാട്ടേ ഗതാഗത പ്രയാസങ്ങൾ പരിഹരിക്കുന്നതിനായിഫ്ലൈ ഓവർ സ്ഥാപിക്കണമെന്നും കേരള സ്റ്റേറ്റ്പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ഹൊസ്ദുർഗ്താലൂക്ക് ജനറൽ ബോഡിയോഗംആവശ്യപ്പെട്ടു.അതോടൊപ്പം2023-24 വർഷത്തെSSLC,+2 ഉന്നത വിജയം നേടിയ ബസ് ഉടമകളുടെയും ജീവനക്കാരുടെയും മക്കൾക്കുള്ള കാഷ് അവാർഡും ഉപഹാര വിതരണവും നടത്തിക്കൊണ്ട് ജനറൽ ബോഡിയുടെ ഔപചാരികമായ ഉദ്ഘാടനം കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത് നിർവഹിച്ചു.താലൂക്ക്പ്രസിഡണ്ട് എം.ഹസൈനാർഅധ്യക്ഷനായി.ജില്ലാ പ്രസിഡണ്ട് കെ.ഗിരീഷ്സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.ജില്ലാ സെക്രട്ടറി ടി. ലക്ഷ്മണൻ,സംസ്ഥാന കമ്മിറ്റി അംഗംസത്യൻ പൂച്ചക്കാട്എന്നിവർ സംസാരിച്ചു ദേവാംഗന, ശ്രേയ,,മാളവിക,അഭിനവ്, ബാസിൽ സമാൻ, സോയ,ജ്യോതിഷ് ജയേഷ്,മയൂഖ പ്രദീപ്,സായൂജ്,ഫാത്തിമ തുൽ സഹല എന്നീഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.താലൂക്ക് സെക്രട്ടറി എ. വി.പ്രദീപ് സ്വാഗതവും ട്രഷറർ കെ.വി.രവി നന്ദിയും പറഞ്ഞു

No comments