നീലേശ്വരം പരത്തിക്കാമുറി ജിഎൽപി സ്‌കൂളിൽ വിജയോത്സവം നടത്തി.
നീലേശ്വരം പരത്തിക്കാമുറി ജിഎൽപി സ്‌കൂളിൽ വിജയോത്സവം നടത്തി.
ഹൊസ്ദുർഗ് ഉപജില്ലാ ശാസ്‌ത്രോത്സവം, സ്‌കൂൾ കലോത്സവ, കായികമേളകൾ തുടങ്ങിയവയിൽ മികച്ച പ്രകടനം കാഴ്ചവച്ച പ്രതിഭകളെയാണ് അനുമോദിച്ചത്. നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. ഉപഹാരങ്ങളും സമ്മാനിച്ചു. വാർഡ് കൗൺസിലർ കെ മോഹനൻ അധ്യക്ഷത വഹിച്ചു. സ്‌കൂൾ പി ടി എ പ്രസിഡന്റ് എം സത്യൻ, എസ് എം സി ചെയർമാൻ കെ പി ബാബു, മദർ പിടിഎ പ്രസിഡന്റ് ആയിഷ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ശ്രീജ വട്ടപ്പൊയിൽ സ്വാഗതവും എസ് ആർ ജി കൺവീനർ ടി.വി.പ്രിൻസി നന്ദിയും പറഞ്ഞു.
No comments