Breaking News

നീലേശ്വരം മരക്കാപ്പ് കടപ്പുറം ഗവ.ഫിഷറീസ് ഹൈസ്കൂളിൽ പഠന സഹായി വിതരണം ചെയ്തു.

നീലേശ്വരം മരക്കാപ്പ് കടപ്പുറം ഗവ.ഫിഷറീസ് ഹൈസ്കൂളിൽ പത്താംതരം വിദ്യാർത്ഥികൾക്ക് വിവിധ വിഷയങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പഠന സഹായി (ഗൈഡ്) നീലേശ്വരം സേവാഭാരതിയുടെ നേതൃത്വത്തിൽ വിതരണം ചെയ്തു.സ്കൂൾ സിനിയർ അസിസ്റ്റൻ്റ് കെ.സതീശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സേവാഭാരതി നീലേശ്വരം മുൻസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് ഗോപിനാഥൻ മുതിരക്കാൽ അദ്ധ്യക്ഷത വഹിച്ചു. 
പി.ടി.എ.വൈസ് പ്രസിഡണ്ട് പ്രശാന്തൻ.ടി.വി., സ്റ്റാഫ് സെക്രട്ടറി പുഷ്പരാജ്, സ്കൂൾ വികസന സമിതി ചെയർമാൻ കുഞ്ഞിരാമൻ വെങ്ങാട്ട്, സേവാഭാരതി ജില്ലാ സെക്രട്ടറി സംഗീത വിജയൻ ,യൂണിറ്റ് സെക്രട്ടറി കെ.സന്തോഷ് കുമാർ, എന്നിവർ സംസാരിച്ചു. സേവാഭാരതി യൂണിറ്റ് ട്രഷറർ ഹരീഷ് .പി ., പ്രഭാകരൻ ചാപ്പയിൽ, സുമിത്ര സുനിൽ, സുചേത ടീച്ചർ, കെ.സതീശൻ., പി .ടി .രാജേഷ് എന്നിവർ നേതൃത്വം നൽകി.

No comments